ഗെയ്റ്റ് അടക്കുന്നതിനിടെ തലയിലേക്ക് മറിഞ്ഞ് വീണു; ചികിത്സയിലായിരുന്ന ഒന്നര വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ഗെയ്റ്റ് തലയില്‍ വീണ് ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ ഋദവ് ആണ് മരിച്ചത്. അഖില്‍ മണിയന്‍- അശ്വതി ദമ്പതികളുടെ മകനാണ് ഋദവ്. തിങ്കളാഴ്ച ആലപ്പുഴ പഴവീട് ഉള്ള മാതാവിന്റെ വീട്ടില്‍ വച്ചാണ് സംഭവം. ഗെയ്റ്റ് അടയ്ക്കുന്നതിനിടെ കുഞ്ഞിന്റെ തലയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page