കാസര്‍കോടിന്റെ കായിക വളര്‍ച്ചയ്ക്ക് എം.പിയുടെ കരുതല്‍

കാസര്‍കോട്: പുതിയ ഗ്രൗണ്ടും പവലിയനുംരാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.
എം.പി ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ നെല്‍ക്കളയില്‍ നിര്‍മിച്ച ആധുനിക വോളിബോള്‍ കം ഷട്ടില്‍ ഗ്രൗണ്ടും പവലിയനുമാണ് ഉദ്ഘാടനം ചെയ്തത്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കായിക പ്രോത്സാഹനത്തിന്റെ ഭാഗമായാണ് 35 ലക്ഷം രൂപ ചെലവഴിച്ച് വോളിബോള്‍, ഷട്ടില്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഗ്രൗണ്ടും പവലിയനും ടോയ്‌ലറ്റ് അടങ്ങുന്ന ഡ്രസ്സിംഗ് റൂം കെട്ടിടവും നിര്‍മ്മിച്ചത്. ഭാവിയില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും ഗ്രൗണ്ട് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. സഹീര്‍ ആസിഫ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഖാലിദ് പച്ചക്കാട്, രജനി കെ, കൗണ്‍സിലര്‍മാരായ പി രമേശ്, ലളിത, സവിത സംബന്ധിച്ചു. എഞ്ചി.വിഷ്ണു എസ് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page