ചെര്‍ക്കളയില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ യുവതീ യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കള ടൗണില്‍ യുവാവിനെ വെട്ടിയും ഇരുമ്പുവടി കൊണ്ട് അടിച്ചും കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കി കൊടുത്ത യുവതീ യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, ഉപ്പിനങ്ങാടിയിലെ സി കെ സമീറിന്റെ ഭാര്യ റുബീന (27), സി കെ അബൂക്കര്‍ സിദ്ദീഖ് (41) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലായ് 24ന് രാത്രി ഒന്‍പതു മണിയോടെയാണ് ചെര്‍ക്കള ടൗണില്‍ യുവാവിനു നേരെ വധശ്രമം ഉണ്ടായത്. നോര്‍ത്ത് ചെര്‍ക്കളയിലെ മുഹമ്മദ് നവാസ് (32) ആണ് അക്രമത്തിന് ഇരയായത്. കാറിലെത്തിയ സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുഹമ്മദ് നവാസിന്റെ തലയില്‍ കത്തികൊണ്ട് വെട്ടുകയും നിലത്തു വീണപ്പോള്‍ ഇരുമ്പു വടി കൊണ്ട് കൈക്കും കാലിനും അടിക്കുകയും ചെയ്തുവെന്നാണ് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. സംഭവത്തില്‍ ഇര്‍ഷാദ്, ഷെബീര്‍, ഹാഷിം, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. എന്നാല്‍ പ്രതികളില്‍ ആരെയും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ ഒളിയിടങ്ങള്‍ മാറ്റി കൊണ്ടിരിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page