കരിന്തളം, വടക്കന്‍ പുലിയന്നൂരില്‍ വീട്ടമ്മ ജീവനൊടുക്കിയത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; നാടിനെ ഞെട്ടിച്ച സംഭവത്തിനു പിന്നിലെ കാരണം അവ്യക്തം, നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കരിന്തളം വടക്കേ പുലിയന്നൂരില്‍ വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. വിജയന്റെ ഭാര്യ സവിത (48)യാണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയത്. ഭര്‍ത്താവ് ജോലിക്കും മകന്‍ കോളേജിലേയ്ക്കും പോയസമയത്തായിരുന്നു ആത്മഹത്യ. മകളുടെ കല്യാണം നേരത്തെ കഴിഞ്ഞിരുന്നു.
ചീമേനിയിലെ ഒരു കടയില്‍ ജോലി ചെയ്തു വരികയായിരുന്നു സവിത.
തിങ്കളാഴ്ച രാവിലെ പത്തരമണിയോടെ വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നതു കണ്ട് അയല്‍ക്കാരെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഓടിക്കൂടിയവര്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തി. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
രാവിലെ 9.40 മണിയോടെ സവിത വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page