കുട്ടികളെ കമ്പവലി പഠിപ്പിച്ചു ആളാകുന്നുവെന്ന തെറ്റിദ്ധാരണ; കമ്പവലി പരിശീലകനെ കുത്തിക്കൊല്ലാന്‍ ശ്രമം; സംഭവം കാഞ്ഞങ്ങാട്, കുശവന്‍ കുന്നില്‍

കാസര്‍കോട്: കമ്പവലി പരിശീലകനെ കഴുത്തിനു കുത്തികൊല്ലാന്‍ ശ്രമമെന്ന് പരാതി. കണ്ണൂര്‍, ഏഴോം, എച്ചില്‍മൊട്ട, നരീക്കോട്ടെ വിനീത ഹൗസില്‍ വി എച്ച് വിനോദ് കുമാര്‍ (43) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ അജാനൂര്‍ കിഴക്കുംകരയിലെ രാജേഷിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.
വ്യാഴാഴ്ച രാത്രി 9.45 മണിയോടെ കുശവന്‍കുന്നിലാണ് സംഭവം. റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കമ്പവലി പരിശീലനത്തിനു എത്തിയതായിരുന്നു വിനോദ് കുമാര്‍.
ഈ സമയത്താണ് യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം നടത്തിയതെന്നു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. നിലവില്‍ പള്ളിക്കര, കൂട്ടക്കനിയിലാണ് പരാതിക്കാരന്‍ താമസം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page