ആര്‍ദ്രകേരളം പുരസ്‌കാരം ഒന്നാം സ്ഥാന നിറവിൽ കയ്യൂർ – ചീമേനി ഗ്രാമ പഞ്ചായത്ത്

ചെറുവത്തൂർ:ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാസർകോട് ജില്ലാതല ആര്‍ദ്ര കേരളം പുരസ്‌കാരം ഒന്നാം സ്ഥാനം കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്തിനു ലഭിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിനാണ്
കയ്യൂർ -ചീമേനി പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചത്.2023-2024 വര്‍ഷം ആരോഗ്യ മേഖലയില്‍ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് 89,42,778/- രൂപയുടെ പദ്ധതി നടപ്പിലാക്കിയിരുന്നു. കയ്യൂർ – കുടുംബാരോഗ്യ കേന്ദ്രം 24 പദ്ധതികളിലൂടെ 55,79,722 രൂപ ചെലവഴിച്ചു. ആയുർവേദ ആശുപത്രി വഴി 27,46,788 രൂപയും ഹോമിയോ ആശുപത്രി വഴി 6,16,268 രൂപയും ചെലവഴിച്ചു.ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് പരിഗണിച്ചു.
കയ്യൂർ – കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ വയോജന ആരോഗ്യ പരിരക്ഷാ പ്രവർത്തനമായ ‘ സ്നേഹസ്പർശം ,
കൗമാര കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായുള്ള മുകുളം, അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്കായി നടപ്പിലാക്കിയ ഹമാരമെഹ്മാൻ,ജീവിത ശൈലീ രോഗ നിയന്ത്രണത്തിനായുള്ള മിടിപ്പ്, വ്യായാമ ക്ലബ്ബ്,എസ് സി ,എസ് ടി മേഖലയിലെ ആരോഗ്യപരിരക്ഷയ്ക്കായുള്ള കൈത്താങ്ങ്, ക്ഷയരോഗ ചികിത്സകർക്കുള്ള ഉണർവ്വ് തുടങ്ങിയ പദ്ധതികളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page