പൂഴിക്കൊപ്പം ചെമ്മണ്ണ് കടത്തും; കുമ്പളയില്‍ മൂന്നു ഡ്രൈവര്‍മാര്‍ അറസ്റ്റില്‍, 3 ടിപ്പറുകള്‍ പിടിച്ചെടുത്തു

കുമ്പള: പൂഴിക്കടത്തിനെതിരെ പൊലീസ് കര്‍ശന നടപടി ആരംഭിച്ചതോടെ ചെമ്മണ്ണ് കടത്തിലേക്ക് തിരിഞ്ഞ മൂന്ന് ഡ്രൈവര്‍മാരെയും മൂന്നു ടിപ്പറുകളെയും പൊലീസ് പിടിച്ചു. കുണ്ടങ്കേരടുക്കയിലെ ഫസല്‍(36), ബംബ്രാണയിലെ തസ് രീഫ്(25), കളത്തൂരിലെ അബ്ദുല്ല(23) എന്നിവരെയാണ് അറസ്റ്റുചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഓടിച്ചിരുന്ന ടിപ്പറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മണല്‍കടത്തിനും ചെമ്മണ്ണു കടത്തിനുമെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് മുന്നറിയിച്ചു. പേരാല്‍ കണ്ണൂരില്‍ നിന്ന് രാത്രികാലങ്ങളില്‍ വന്‍തോതില്‍ ചെമ്മണ്ണ് കടത്തുന്നെന്ന പരാതികളെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് ചെമ്മണ്ണ് കടത്ത് സംഘം പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page