വ്യവസായ പാര്‍ക്കുകളെ റിയല്‍ എസ്റ്റേറ്റുകളാക്കരുത്: യുവജന സംഘടന പ്രതിനിധികള്‍

കാസര്‍കോട്: ജില്ലയില്‍ യൂത്ത് ഹോസ്റ്റല്‍ സ്ഥാപിക്കണമെന്നു യുവജന സംഘടനാ പ്രതിനിധികള്‍ നിയമസഭാ യുവജനകാര്യ-യുവജനക്ഷേമ സമിതിയോടാവശ്യപ്പെട്ടു.
പെരിയ ,ആയം കടവില്‍ സാഹസിക കായിക കേന്ദ്രം സ്ഥാപിക്കുക, പിഎസ് സി റാങ്ക് ലിസ്റ്റുകളിലെ നിയമനം ത്വരിതപ്പെടുത്തുക, ജില്ലയില്‍ യുവജനങ്ങള്‍ക്കു വ്യവസായ സംരംഭം ആരംഭിക്കാന്‍ കൂടുതല്‍ ഭൂമി അനുവദിക്കുക, സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, യുവാക്കള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പലിശരഹിത വായ്പ അനുവദിക്കുക, എംഎല്‍എ ഫണ്ടില്‍ നിന്നു യൂത്ത് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വാങ്ങാന്‍ സാമ്പത്തിക സഹായം അനുവദിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശത്തിനു പരിഹാരമുണ്ടാക്കുക, വ്യവസായ പാര്‍ക്കുകളില്‍ വ്യവസായം ആരംഭിക്കാത്തവരുടെ ഭൂമി തിരിച്ചു പിടിക്കുക, വ്യവസായ പാര്‍ക്കുകളെ റിയല്‍ എസ്റ്റേറ്റാക്കാനുള്ള നീക്കം തടയുക, കാഞ്ഞങ്ങാട് ഫിഷറീസ് സ്‌കൂളിനു കളിസ്ഥലമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ യുവജന സംഘടനകള്‍ ഉന്നയിച്ചു. യുവാക്കളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും സമിതി ഉറപ്പു നല്‍കി. സമിതി ചെയര്‍മാന്‍ സനീഷ് കുമാര്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ സന്ദീപ് വാര്യര്‍, ടിപി അഷ്‌റഫലി, കെ. പ്രേംകുമാര്‍, ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, വിവിധ വകുപ്പു തലവന്മാര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page