കാസര്‍കോട്: പൊലീസിനെ കണ്ട് ഷിറിയ പുഴയില്‍ ചാടിയ യുവാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ആരിക്കാടി, കടവത്തെ ഇബ്രാഹിമി(35)നെ കണ്ടെത്താനാണ് തിരച്ചില്‍ തുടരുന്നത്. മഞ്ചേശ്വരം, നീലേശ്വരം എന്നിവിടങ്ങളില്‍ നിന്നു എത്തിച്ച രക്ഷാബോട്ടുകള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ തുടരുന്നത്. തീരദേശ പൊലീസ്, മത്സ്യതൊഴിലാളികള്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ തെരച്ചിലില്‍ പങ്കെടുക്കുന്നു.
ഇന്നലെ (തിങ്കള്‍) വൈകുന്നേരത്തോടെയാണ് ഇബ്രാഹിമിനെ പുഴയില്‍ കാണാതായത്. മൂന്നു പേരാണ് മണല്‍ വാരുന്ന തോണിയില്‍ ഉണ്ടായിരുന്നത്. പൊലീസിനെ കണ്ടതോടെ മൂന്നു പേരും പുഴയിലേക്ക് ചാടുകയായിരുന്നു. ഇവരില്‍ രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും ഇബ്രാഹിമിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.







