കാസര്‍കോട്: സഹോദരിയുടെ വീട്ടിലെത്തിയ യുവതിയും മകളെയും കാണാതായതായി പരാതി. ഉദുമ, പടിഞ്ഞാറിലെ ആയിഷത്ത് ബുസ്താനയുടെ പരാതി പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഫാത്തിമത്ത് ബുഷ്‌റ (26)യെയും ഇവരുടെ ആറുവയസ്സുള്ള മകളെയുമാണ് കാണാതായത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒരു മണിക്കും രാവിലെ ആറുമണിക്കും ഇടയിലുള്ള സമയത്താണ് ഇരുവരെയും കാണാതായതെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







