പ്രണയവിവാഹം ഒരു വര്‍ഷം മുന്‍പ്; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം: ‘തന്നെയും കുഞ്ഞിനെയും അനൂപ് അവഗണിക്കുന്നു’; ആത്മഹത്യക്കുറിപ്പ് പുറത്ത്, ഭര്‍ത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും

പാലക്കാട്: പുതുപ്പരിയാരത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അനൂപിനെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. തൂങ്ങിമരിച്ച മീരയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് മാട്ടുമന്ത സ്വദേശിനി മീരയെ ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് വിവാഹം നടന്നത്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു അനൂപ്. തന്നോടും ആദ്യ ഭര്‍ത്താവിലുള്ള തന്റെ കുഞ്ഞിനോടും അനൂപിന് സ്‌നേഹവും പരിഗണനയും കുറഞ്ഞെന്ന് പൊലീസിന് ലഭിച്ച, മീരയുടേതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്. അതേ സമയം, മീര ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹേമാംബിക നഗര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുന്നത്. ഒന്‍പതിനു രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്നു മീര മാട്ടുമന്തയിലെ സ്വന്തം വീട്ടിലേക്കു വന്നിരുന്നു. പിന്നാലെ ഭര്‍ത്താവ് അനൂപ് എത്തി തിരികെ കൂട്ടിക്കൊണ്ടുപോയി. പിന്നീടാണ് യുവതി രാത്രി ആത്മഹത്യചെയ്തത്. മദ്യപിച്ചെത്തിയ അനൂപ് തലേന്ന് രാത്രി ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. അതേ സമയം
മീരയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മുറിവുകളോ ഇല്ലായിരുന്നു. ഭര്‍ത്താവിനെയും ഭര്‍തൃ വീട്ടുകാരെയും വിശദമായി ചോദ്യംചെയ്ത ശേഷം മറ്റുനടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page