കാസർകോട്: മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നരേന്ദ്ര മോദി കാൽ നൂറ്റാണ്ട് കാലം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന സേവാ സങ്കൽപ്പ് അഭിയാൻ്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജനപ്രതിനിധികൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വികെ സജീവൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ മേഖല സംഘടനാ സെക്രട്ടറി ഷിജു എ.വി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രമീള സി. നായിക്, പി.ആർ. സുനിൽ, എൻ. ബാബുരാജ്, പി. രമേശ്, സുജ്നാനി ഷാൻബാഗ്, ഡി. ശങ്കര,എൻ. യശോദ, മാലിനി പ്രസംഗിച്ചു.







