30 കാരിയും 17 കാരനും തമ്മില്‍ വഴിവിട്ട ബന്ധം; സാക്ഷിയായ ആറുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളി

ലഖ്‌നൗ: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളി. 30 കാരിയായ വീട്ടമ്മയും കൗമാരക്കാരനും പിടിയില്‍. ഉത്തര്‍പ്രദേശിലെ ഹാഥ്റസിന് സമീപമാണ് സംഭവം. ഉര്‍വി എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയും 17 കാരനും തമ്മിലുള്ള അവിഹിതബന്ധം കുട്ടി നേരിട്ട് കണ്ടിരുന്നു. ഇത് പിതാവിനോട് പറയുമെന്ന ഭയം കാരണമാണ് കുട്ടിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് വിവരം. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടില്‍ ഒരു ചടങ്ങു നടക്കുന്നതിനിടെ ഉര്‍വിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അതിനിടെ അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യില്‍ കടിയേറ്റ പാട് പൊലീസുകാര്‍ ശ്രദ്ധിച്ചിരുന്നു. സംശയം തോന്നിയ പൊലീസ് വീട്ടമ്മയെ ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റുചെയ്തത്. കഴിഞ്ഞ ആറുമാസമായി പ്രദേശവാസിയായ 17 കാരനുമായി വീട്ടമ്മയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. കൊല നടന്ന ദിവസം ഭര്‍ത്താവും ഭര്‍തൃമാതാവും പുറത്തുപോയ സമയത്താണ് 17 കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും സ്ത്രീ മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page