സമ്മാനം തരാമെന്നു വിശ്വസിപ്പിച്ച് കൂട്ടി കൊണ്ടുപോയി; നബിദിന പരിപാടിക്ക് എത്തിയ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ അധ്യാപകനെ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടി പൊലീസിനു കൈമാറി, പ്രതി ജയിലില്‍

കാസര്‍കോട്: നബിദിന പരിപാടിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകനെ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടി പൊലീസിനു കൈമാറി. പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കൊടുവള്ളി, വട്ടോളിയിലെ പി എ അബ്ദുല്‍ ബാസിത്തി(29)നെയാണ് അമ്പലത്തറ പൊലീസ് ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റു ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. 12 വയസ്സുള്ള പെണ്‍കുട്ടിയെ സമ്മാനം തരാമെന്നു വിശ്വസിപ്പിച്ച് കൂട്ടി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തു വച്ചു വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു വെന്നാണ് പരാതി. ഭയന്നോടിയ പെണ്‍കുട്ടി സ്ഥലത്തു ഉണ്ടായിരുന്ന മാതാവിനോട് വിവരം പറയുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ വിവരം അറിഞ്ഞു. ഇതിനിടയില്‍ സ്ഥലത്തു നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ബാസിത്തിനെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടി അമ്പലത്തറ പൊലീസിനു കൈമാറുകയായിരുന്നു. അബ്ദുല്‍ ബാസിത്തിനെതിരെ സമാനരീതിയില്‍ മറ്റെവിടെയെങ്കിലും കേസുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page