17കാരിയായ മകളോട് പിതാവിന്റെ ക്രൂരത, ദേഹത്ത് ആസിഡൊഴിച്ചു, ബന്ധുവായ 10 വയസുകാരിയ്ക്ക് നേരെയും ആക്രമണം

കാസർകോട്: മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകൾക്ക് നേരെയും, സഹോദരന്റെ 10 വയസ്സുള്ള മകൾക്ക് നേരെയും ഇയാൾ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ കർണാടക കരിക്കെ സ്വദേശിയായ മനോജിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തിരുവോണ ദിവസമാണ് സംഭവം. പനത്തടി പാറക്കടവ് എന്ന സ്ഥലത്ത് ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടിൽ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തി ആക്രമണം നടത്തുക യായിരുന്നു. ആസിഡ് ആക്രമണത്തിൽ മനോജിന്റെ മകൾക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകൾക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണാടക സ്വദേശിയായ മനോജിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകളാണ് രാജപുരം പൊലീസ് മനോജിനെതിരെ ചുമത്തിയിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page