ബന്തടുക്ക, ബേത്തലത്തെ പുള്ളിമുറി കേന്ദ്രം പാതിരാത്രിയില്‍ വളഞ്ഞ് പൊലീസ്; 12 പേര്‍ അറസ്റ്റില്‍, 53,300 രൂപ പിടികൂടി, പൊലീസ് വലയില്‍ കുടുങ്ങിയത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ചൂതാട്ടത്തിന് എത്തിയവര്‍

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ബന്തടുക്ക, ബേത്തലത്തെ ചൂതാട്ടകേന്ദ്രം വളഞ്ഞ ബേഡകം പൊലീസ് 12 പേരെ പിടികൂടി. കളിക്കളത്തില്‍ നിന്നു 56,300 രൂപയും ചൂതാട്ടത്തിനു ഉപയോഗിച്ച സാമഗ്രികളും കസ്റ്റഡിയിലെടുത്തു. പനത്തടി, ചെറുപനത്തടിയിലെ പി.എം ഷിബു(53), ബന്തടുക്ക, കോട്ടപ്പദവില്‍ ഹൗസിലെ കെജി അനില്‍കുമാര്‍(49), കക്കച്ചാലിലെ ജയിംസ് (61), ബന്തടുക്കയിലെ പി.എം അഷ്‌റഫ്(42), ബന്തടുക്ക, ഏണിയാടി ഹൗസിലെ ഇ റസാഖ്(49), ബന്തടുക്ക, തുണ്ടിയില്‍ ഹൗസിലെ മാത്യു(58), ബേത്തലത്തെ റോയ്(50), കാഞ്ഞങ്ങാട്, പുതിയ വളപ്പ് ഹൗസിലെ എം.കെ കരിം(50), കാഞ്ഞങ്ങാട്, പുതിയ പുരയില്‍ ഹൗസിലെ പി.പി അഷ്‌റഫ്(42), കാഞ്ഞങ്ങാട് സൗത്ത്, ജസ്‌ന മന്‍സിലില്‍ കെ യാസിര്‍(27), ചിത്താരി, താഴയില്‍ ഹൗസില്‍ ടിപി അഷ്‌റഫ്(58), ബന്തടുക്കയിലെ സി പ്രജീഷ്(35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് ബേത്തലത്തെ ഒരു ഷെഡില്‍ നടത്തിയിരുന്ന പുള്ളിമുറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. എ.എസ്‌ഐ കെ.ജയരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം.ശ്രീകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ രാകേഷ് കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് അംഗം എസ്.ഐ സി ശിവദാസന്‍, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ വി സുഭാഷ്, സജീഷ്, സുഭാഷ് ചന്ദ്രന്‍ എന്നിവരാണ് ചൂതാട്ടകേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്. ചൂതാട്ട കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page