അജാനൂര്‍ ഇനി അതിദരിദ്ര മുക്ത പഞ്ചായത്ത്; പ്രഖ്യാപനം നടത്തി

കാസര്‍കോട്: അതിദരിദ്ര മുക്ത പഞ്ചായത്തായി അജാനൂര്‍ ഗ്രാമപഞ്ചായത്ത്. അതിദരിദ്ര മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അതിദരിദ്ര മുക്ത പഞ്ചായത്തായത്. സര്‍വ്വെ നടത്തി അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട 20 പേരെയാണ് കണ്ടെത്തിയിരുന്നത്. ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചിരുന്നു. ഭൂമിയുള്ള ഭവന രഹിതരുടെ പട്ടികയില്‍ 5 ഗുണഭോക്താക്കളെ കണ്ടെത്തുകയും അഞ്ച് പേര്‍ക്കും ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നല്‍കുകയും ചെയ്തു. അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ. സബീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. മീന, കെ. കൃഷ്ണന്‍, ഷീബ ഉമ്മര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, ജില്ല നവകേരള മിഷന്‍ ആര്‍.പി. ബാലചന്ദ്രന്‍, മൂലക്കണ്ടം പ്രഭാകരന്‍ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. അനീഷ് കുമാര്‍ സ്വാഗതവും വി.ഇ.ഒ ജിജേഷ് നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page