ബേവിഞ്ച, വീരമലക്കുന്ന് ദേശീയപാത വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു; കാര്യങ്കോട്, ഷിറിയ, മൊഗ്രാല്‍ പുഴകളില്‍ പ്രളയ ഭീഷണി, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

കാസര്‍കോട്: മണ്ണിടിച്ചല്‍ ഭീഷണിയെത്തുടര്‍ന്ന് ബേവിഞ്ച, വീരമലക്കുന്ന് ദേശീയപാത വഴിയുള്ള ഗതാഗത നിരോധനം പിന്‍വലിച്ചു. മഴ കുറഞ്ഞത് കണക്കിലെടുത്താണ് നിയന്ത്രണം പിന്‍വലിച്ചതെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. കനത്ത മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച രാവിലെ മുതലാണ് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. അതേ സമയം കാസര്‍കോട് ജില്ലയിലെ പ്രധാനനദികളായ കാര്യങ്കോട്, ഷിറിയ, മൊഗ്രാല്‍ പുഴകളില്‍ പ്രളയ സാധ്യതയുണ്ടെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രസ്തുത നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളിലിറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ലെന്നും അറിയിപ്പില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page