നാടും നഗരവും ഓണത്തിരക്കിലേക്ക്; റെയില്‍വെ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ പരിശോധന തുടങ്ങി

കാസര്‍കോട്: നാടും നഗരവും ഓണത്തിരക്കിലേക്ക് നീങ്ങിയതോടെ സുരക്ഷാ മുന്‍ കരുതലുകളുമായി പൊലീസ്. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലും ഇതുവഴി കടന്നു പോകുന്ന ട്രെയിനുകളിലും വെള്ളിയാഴ്ച പരിശോധന നടത്തി. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജികുമാര്‍, എസ്.ഐ.എം. വി പ്രകാശന്‍, ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിഷ്, എ എസ് ഐ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ഓണക്കാലമായതോടെ എല്ലാ ട്രെയിനുകളിലും യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നസാഹചര്യത്തിലാണ് സുരക്ഷാ പരിശോധന കര്‍ശനമാക്കിയത്. പിടിച്ചു പറിക്കാരുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ട്രെയിന്‍ വഴിയുള്ള ലഹരികടത്ത് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page