ഓട്ടോയില്‍ കഞ്ചാവ് കടത്ത്; പിടികൂടുന്നതിനിടെ രക്ഷപ്പെട്ട കൂട്ടുപ്രതിയായ ബാപ്പാലിപ്പൊനം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ 1.3 കിലോ കഞ്ചാവു കടത്തിയ കേസിലെ കൂട്ടുപ്രതിയും അറസ്റ്റിലായി. നീര്‍ച്ചാല്‍ ബാപ്പാലിപ്പൊനത്തെ ബി എം സഹദ് എന്ന ആദ്ദു(33) ആണ് ബദിയഡുക്ക പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11.35 മണിയോടെയാണ് ഓട്ടോയില്‍ നിന്ന് വില്‍പനയ്ക്ക് കൊണ്ടു പോവുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. നെക്രാജെ ചെര്‍ളടുക്ക ബസ് സ്റ്റോപ്പിനു സമീപം ഓട്ടോ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുത്തിഗെ അംഗഡിമുഗര്‍ പെര്‍ളാടം ഹൗസിലെ എം രിഫായി(42)യെ പൊലീസ് പിടികൂടിയിരുന്നു. കൂട്ടുപ്രതിയായ സഹദ് പിടികൊടുക്കാതെ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി മുംബൈയ്ക്ക് കടക്കുന്നതായി വിവരം ലഭിച്ചു. ബുധനാഴ്ച സന്ധ്യയോടെ കാസര്‍കോട് കറന്തക്കാട് വച്ച് സഹദിനെ എസ് ഐ അഖിലും സംഘവും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page