വീട്ടില്‍ തലയും കൈകാലുകളുമില്ലാതെ മൃതദേഹം; അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായി, ഭര്‍ത്താവ് പിടിയില്‍

ഹൈദരാബാദ്: ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ഹൈദരാബാദിന് സമീപം ബാലാജി ഹില്‍സില്‍ താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദറിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യ സ്വാതി(21)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കി. ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. വീട്ടില്‍നടത്തിയ പരിശോധനയില്‍ യുവതിയുടെ തലയും കൈകാലുകളുമില്ലാത്ത ഉടല്‍ മാത്രമാണ് കണ്ടെടുക്കാനായതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെയാണ് മഹേന്ദര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സ്വാതിയും മഹേന്ദറും പ്രണയ വിവാഹിതരാണ്. വിവാഹശേഷമാണ് ഇരുവരും ഹൈദരാബാദിലേക്ക് താമസംമാറ്റിയത്. ടാക്‌സി ഡ്രൈവറായ മഹേന്ദര്‍ വാക്ക് തര്‍ക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയും കൈകാലുകളും ഉള്‍പ്പെടെ വെട്ടിമാറ്റി. തുടര്‍ന്ന് തലയും കൈകാലുകളും വീട്ടില്‍നിന്ന് കൊണ്ടുപോയി നദിയില്‍ ഉപേക്ഷിച്ചു. ശേഷം ഭാര്യയെ കാണാനില്ലെന്ന് മഹേന്ദര്‍ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു. സംശയം തോന്നിയ സഹോദരി, നഗരത്തിലുള്ള മറ്റൊരു ബന്ധുവിനെ വിവരമറിയിച്ചു. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചതോടെ അവശേഷിച്ചിരുന്ന മൃതദേഹഭാഗം കണ്ടെടുക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം സ്വാതിയുടേതാണെന്ന് സ്ഥിരീകരിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. മഹേന്ദര്‍ സ്വാതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സ്വാതിയുടെ പിതാവ് ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page