ദേശീയപാത ടോള്‍ ബൂത്ത്: തിങ്കളാഴ്ച കുമ്പളയില്‍ നിന്ന് ആരിക്കാടിയിലേക്ക് പടുകൂറ്റന്‍ ബഹുജന മാര്‍ച്ച്, വ്യാപാരികളും സമരത്തില്‍, നാളെ രണ്ടു മണിക്കൂര്‍ കടകള്‍ അടച്ചിടും

കാസര്‍കോട്: ദേശീയപാത ടോള്‍ ബൂത്ത് നിര്‍മ്മാണത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പളയില്‍ നിന്ന് ആരിക്കാടിയിലേക്ക് നാളെ (തിങ്കള്‍) ഉച്ചയ്ക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഞായറാഴ്ച രാവിലെ ചേര്‍ന്ന് യോഗമാണ് ഈ തീരുമാനമെടുത്തത്. സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഉച്ചയ്ക്ക് 11 മണി മുതല്‍ 2 മണിക്കൂര്‍ കടകമ്പോളങ്ങള്‍ അടച്ചിടാന്‍ വ്യാപാരി പ്രതിനിധികള്‍ യോഗത്തില്‍ സന്നദ്ധത പ്രകടിപ്പിച്ചു. കടയടയ്ക്കുന്ന വ്യാപാരികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. ചുരുങ്ങിയത് ആയിരം പേരെങ്കിലും മാര്‍ച്ചില്‍ പങ്കെടുപ്പിക്കും. ടോള്‍ നിര്‍മ്മാണം നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞദിവസം ജില്ലാ കളക്ടറോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി വിധിക്കെതിരെ തീരുമാനമെടുക്കാന്‍ ആവില്ലെന്നും വീണ്ടും കോടതിയെ സമീപിക്കാനും അദ്ദേഹം സമരസമിതിയെ അറിയിക്കുകയായിരുന്നു എന്ന് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page