‘നിമിഷപ്രിയയുടെ വധശിക്ഷ രണ്ടു ദിവസത്തിനകം’; മാധ്യമങ്ങളെയും കാന്തപുരത്തെയും വിലക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി

ന്യൂദെല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി യമനില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ രണ്ടു ദിവസത്തികം നടപ്പിലാക്കുമെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സംഘടന സ്ഥാപകനായ ഡോ. കെ.എ പോളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നും അന്നു തന്നെ വിധി പറയുമെന്നും കോടതി വ്യക്തമാക്കി.
ഈ മാസം 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്നു ദിവസം ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകനായ സുഭാഷ് ചന്ദ്രനെയും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെയും പ്രതികരണങ്ങളില്‍ നിന്നു വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page