കാസര്‍കോട്: ശനിയാഴ്ച നടന്ന കേരള സര്‍ക്കാര്‍ ലോട്ടറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് കര്‍ണാടക സുള്ള്യ സ്വദേശിക്ക്. സുള്ള്യ ഉബ്‌റടുക്കയിലെ വിനയ് യവതയ്ക്കാണ് സമ്മാനം ലഭിച്ചത്. ശനിയാഴ്ച രാവിലെ കാസര്‍കോട് പഞ്ചിക്കല്ലില്‍ നിന്നാണ് കെ സെഡ് 445643 എന്ന ടിക്കറ്റ് വിനയ് വാങ്ങിയത്. കാസര്‍കോട് മധു ലോട്ടറീസ് ഏജന്‍സി വഴി വില്‍പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കാറ്ററിങ് സര്‍വീസ് സ്ഥാപന ഉടമയാണ് വിനയ്.
