പൊലീസ് -മോട്ടോര്‍ വാഹന വകുപ്പ് ഇ ചെലാന്‍ അദാലത്ത്; രണ്ടു ദിവസങ്ങളില്‍ 4161 ഇ ചലാന്‍ തീര്‍പ്പാക്കി; 31,81,900 രൂപ ലഭിച്ചു

കാസര്‍കോട്: പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്നു നടത്തുന്ന ഇ ചെലാന്‍ അദാലത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച 2339 ചലാനുകള്‍ തീര്‍പ്പാക്കി.
പൊലീസ് 636 ചലാനും മോട്ടോര്‍ വാഹനവകുപ്പ് 1703 ചലാനുമാണ് തീര്‍ത്തത്. മൊത്തം 17,52,300രൂപ പിഴ ഇനത്തില്‍ അദാലത്തില്‍ ലഭിച്ചു. ഒക്ടോബര്‍ 4,8 തീയ്യതികളില്‍ നടന്ന അദാലത്തില്‍ 31,81,900രൂപ ലഭിച്ചു. ഇരു വിഭാഗങ്ങളിലുമായി 4161 ചലാനുകളാണ് രണ്ടു ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page