കാസർകോട്: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കന്നഡ- മലയാളം നിഘണ്ടു പ്രകാശനം ചെയ്തു. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ കർണാടക തുളു അക്കാഡമി പ്രസിഡന്റ് താരാനാഥ് ഗട്ടി കാപ്പിക്കാട് ഉദ്ഘാടനം നിർവഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷ വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം എൽ എ പുസ്തകം സ്വീകരിച്ചു. ഡോ. മീനാക്ഷി രാമചന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ അബ്ബാസ്ബീഗം, കേന്ദ്ര- കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് കെ.വി. കുമാരൻ, നിഘണ്ടു രചിയിതാവ് ബി.ടി.ജയറാം, ഭാഷ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ റിസർച് ഓഫീസർ കെ. ആർ. സരിത കുമാരി, റിസർച്ച് ഓഫീസർ എം. റാഫി പ്രസംഗിച്ചു.
