ശത്രു ദോഷം, പരിഹാരമായി 4 ലക്ഷം ചെലവില്‍ പൂജ, ചെയ്തില്ലെങ്കില്‍ ഗൃഹനാഥന്‍ ദുര്‍മരണപ്പെട്ടുപോകും; ഒടുവില്‍ പൂജ കഴിഞ്ഞപ്പോള്‍ ജോത്സ്യനായ പൂജാരി അകത്തായി

കൊല്ലം: പൂജയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റുചെയ്തു. ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ശത്രുദോഷമുണ്ടെന്നു വിശ്വസിപ്പിച്ചാണ് വീട്ടുകാരെ ആകര്‍ഷിച്ചത്. ഗൃഹനാഥന് ദുര്‍മരണം സംഭവിക്കുമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ ഭയന്നു. പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരില്‍ 4 ലക്ഷം രൂപയും മറ്റ് ആവശ്യങ്ങള്‍ പറഞ്ഞ് അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് തട്ടിയെടുത്തിരുന്നു. നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരി ആയിരുന്നു പ്രസാദ്.
ഓണ്‍ലൈന്‍ വഴിയാണ് പണം കൈപ്പറ്റിയത്. തുക കൈമാറിയ ശേഷം പൂജകളെക്കുറിച്ച് ചോദിച്ചപ്പോള്‍, കുടുംബത്തെ ഹൈദരാബാദില്‍ നിന്നും പോരുവഴിയിലുള്ള തന്റെ വീട്ടിലേക്ക് പ്രസാദ് വിളിച്ചുവരുത്തി. ചിലപൂജകള്‍ ചെയ്തു. അനുബന്ധ പൂജകള്‍ കൂടി ചെയ്യേണ്ടതുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
പണം പിന്നെയും വാങ്ങി. പിന്നീട് കുടുംബക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു പോയി. പൂജാരിയെ കാണാതായതോടെയാണ് തട്ടിപ്പിന് ഇരയായെന്നു മനസ്സിലായത്. തുടര്‍ന്ന് മലയാളി കുടുംബം, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ എസ്‌ഐ രാജേഷ്, എസ്‌ഐ ഉമേഷ്, സിപിഒമാരായ അരുണ്‍ ബാബു, അരുണ്‍രാജ്, ബിജു എന്നിവരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page