വൃക്കരോഗം; ചികിത്സയിലായിരുന്നഇരിയണ്ണിയിലെ ഓട്ടോ ഡ്രൈവർ മരിച്ചു

കാസർകോട്: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രി യില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇരിയണ്ണി ബേപ്പിലെ ജയചന്ദ്രന്‍(55) ആണ് മരിച്ചത്. നേരത്തെ വലിയ വാഹനങ്ങള്‍ ഓടിച്ചിരുന്ന ജയന്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഇരിയണ്ണിയില്‍ ഓട്ടോ ഓടിച്ച് വരികയായിരുന്നു. അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് പരിയാരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത് . ശങ്കരന്‍റെയും നാരായണിയുടെയും മകനാണ്. ഭാര്യ: നിഷ. മക്കള്‍: ജ്യോതിശ്ചന്ദ്രന്‍, ജിതിശ്ചന്ദ്രന്‍. (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങള്‍: പുഷ്പ, ശ്രീജ.
ഇരിയണ്ണിയിലും ബേപ്പിലെ വീട്ടിലും പൊതു ദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടു വളപ്പില്‍ സംസ്കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page