പുല്ലൂരിൽ വിദ്യാർഥി ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു : മരിച്ചത് കെട്ടിടത്തിനു മുകളിൽ നിന്ന് വ്യാപാരി വീണു മരിച്ച കേസിൽ അറസ്റ്റിലായ കരാറുകാരന്റെ മകൻ

കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്ര കുളത്തിൽ 
മുങ്ങിമരിച്ചു. പുല്ലൂർ ,പുളിക്കാലിലെ നരേന്ദ്രന്റെ മകൻ കാശിനാഥൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 7  മണിയോടെയാണ് സംഭവം. ക്ഷേത്രക്കുളത്തിനു സമീപം  വിദ്യാർത്ഥിയുടെ തോർത്തും ചെരിപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചലിലാണ് രാത്രി 8:45 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.  അലുമിനിയം സാമഗ്രി ഷോപ്പ് ഉടമയും മാവുങ്കാൽ , മൂലക്കണ്ടത്തെ കെട്ടിട ഉടമയുമായ റോയ് ജോസഫ് മരിച്ച സംഭവത്തിൽ കാശിനാഥിൻ്റെ പിതാവ്
കരാറുകാരനായ നരേന്ദ്രനെ പൊലീസ് മന:പൂർവ്വം അല്ലാത്ത നരഹത്യാ കേസിൽ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page