ബന്ധു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല; മലയാളി ദമ്പതികള്‍ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍

ആലപ്പുഴ: മലയാളി ദമ്പതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 27നാണ് സംഭവം. പെന്‍സില്‍വേനിയ ഹാരിസ്ബര്‍ഗിലെ വീട്ടിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ച മൂലം മരണം സംഭവിച്ചെന്നാണു സൂചന. ഇരുവരും മാത്രമാണു വീട്ടില്‍ താമസിച്ചുവരുന്നത്. ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ 27നു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടര്‍ന്ന് മക്കളെ വിവരമറിയിക്കുകയായിരുന്നു.
പൊലീസില്‍ എത്തി വീട് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം 9 നു ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പൈന്‍ഗ്രൂവ് സെമിത്തേരിയില്‍ നടക്കും. മക്കള്‍: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്). മരുമകന്‍: ഡോണ്‍ കാസ്ട്രോ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ; കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍, മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി

You cannot copy content of this page