മരത്തില്‍ നിന്ന് കമ്പുകള്‍ വെട്ടിയിറക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

ഇരിട്ടി: മരത്തില്‍ നിന്ന് കമ്പുകള്‍ വെട്ടിയിറക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. മുണ്ടയാംപറമ്പ് വാഴയില്‍ സ്വദേശി മാറോളി രവീന്ദ്രന്‍ (63) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ന് ആയിരുന്നു അപകടം. സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരത്തില്‍ കയറി ശിഖരം വെട്ടിയിടുന്നതിനിടയില്‍ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ശാരദ. മകള്‍: രമ്യ. മരുമകന്‍: സുബീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page