കനത്തമഴയ്ക്ക് നേരിയ ശമനം, സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു; കാസര്‍കോട് ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മഴയ്ക്ക് നേരിയ ശമനം. ബുധനാഴ്ച രാവിലെ മുതല്‍ മിക്ക ജില്ലകളിലും മഴയ്ക്ക് ശമനമുണ്ട്. രണ്ടുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് തീവ്രമഴമുന്നറിയിപ്പുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യല്ലോ അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page