ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തിരിമറി; ജീവനക്കാരികള്‍ പണം പങ്കിട്ടെടുത്തു, സ്‌കൂട്ടറും സ്വര്‍ണവും വാങ്ങി

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. തെളിവെടുപ്പിനായി സ്ഥാപനത്തിലെത്തിച്ചപ്പോഴാണ് പണം തട്ടിയതായി മൊഴി നല്‍കിയത്.
ദിയയുടെ ക്യുആര്‍ കോഡിന് പകരം തങ്ങളുടെ ക്യുആര്‍ കോഡ് ഉപയോഗിച്ച് തട്ടിയ പണം പ്രതികള്‍ പങ്കിട്ടെടുത്തു. സ്‌കൂട്ടറും സ്വര്‍ണവും വാങ്ങി. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ജീവനക്കാരികളുടെ ബാങ്ക് രേഖകളില്‍ പണം എത്തിയത് വ്യക്തമാണ്. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടുന്നതിന് തെളിവുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. കേസിലെ മൂന്ന് പ്രതികളില്‍ വിനീത, രാധാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.
ക്യു ആര്‍ കോഡ് ഉപയോഗിച്ച് ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page