ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ: എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് മന്ത്രി ജിആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ 349 രൂപയ്ക്ക് സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാര്‍ക്ക് അടുത്ത മാസവും നാലാം തീയതി വരെ സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനും സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കും. വിപണിയില്‍ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജിആര്‍ അനില്‍ പറഞ്ഞു. വെളിച്ചെണ്ണ ഒഴികെ എല്ലാ സാധനങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഇപ്പോള്‍ ലഭ്യമാണെന്നും വെളിച്ചെണ്ണ ഉടനെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സപ്ലൈകോയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നു പറഞ്ഞ മന്ത്രി ഇപ്പോള്‍ അവസ്ഥയില്‍ മാറ്റം വന്നതായും സിപിഐ ജില്ലാസമ്മേളനങ്ങളിലെ വിമര്‍ശനം സ്വാഭാവികമെന്നും പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page