കുമ്പള : കുമ്പള ടൗണിൽ പൊതു നിരത്തിലെ ഫുട് പാത്തുകൾ കൈയേറി കച്ചവടം നടത്തുന്ന വ്യാപാരികൾക്കെതിരെ പഞ്ചായത്തു സെക്രട്ടറി നടപടി ആരംഭിച്ചു. കൈയേറ്റക്കാർ ഫുട്പാത്ത് കൈയ്റ്റം മതിയാക്കുകയോ , കൈയേറ്റത്തിനു ന്യായീകരണമോ ഉണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം അതു പഞ്ചായത്തു സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. അല്ലാത്തപക്ഷം പിഴ ചുമത്തുന്നതും, റോഡിലും ഫുട്പാത്തിലും പ്രദർശനത്തിനു വച്ചിട്ടുള്ള മുഴുവൻ കച്ചവട സാധനങ്ങളും കണ്ടു കെട്ടുന്നതുമാണെന്നു സെക്രട്ടറി മുന്നറിയിച്ചു. ഫുട്പാത്ത് കൈയേറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു പൊതുജനങ്ങളും കാൽ നടയാത്രക്കാരും പരാതിപ്പെട്ടിട്ടുണ്ടെന്ന് അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
