സ്‌കൂട്ടറിലെത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ച വിരുതനെ യുവതി ചവിട്ടി വീഴ്ത്തി; ഓടി രക്ഷപ്പെട്ടയാളെ കണ്ടെത്താന്‍ തെരച്ചില്‍, സംഭവം കുടാല്‍ മേര്‍ക്കളയില്‍

കാസര്‍കോട്: വഴിയാത്രക്കാരിയായ യുവതിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം.അക്രമിയെ യുവതി ചവിട്ടി വീഴ്ത്തി. ബഹളം വച്ച് ആള്‍ക്കാരെ വിളിച്ചു കൂട്ടുന്നതിനിടയില്‍ അക്രമി സ്‌കൂട്ടറുമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം പൈവളിഗെ, കുടാല്‍ മേര്‍ക്കളയിലാണ് സംഭവം.വഴിയാത്ര കാരിയായ വാസന്തിയാണ് അതിക്രമത്തിന് ഇരയായത്. സ്‌കൂട്ടറില്‍ എത്തിയ അക്രമി യുവതിക്ക് സമീപത്ത് നിര്‍ത്തി വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടയില്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ വാസന്തി അക്രമിയെ ചവിട്ടി വീഴ്ത്തി . അപകടം മണത്ത അക്രമി ഉടന്‍ സ്‌കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പരിസരവാസികളും കുമ്പള പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്തെ സിസി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page