16കാരനെ പീഡിപ്പിച്ച കേസ്; ആരോഗ്യപരിശോധന തൃപ്തികരം, വൈദികനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: പതിനാറു വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ വൈദികനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റാരിക്കാല്‍, അതിരുമാവ് സെന്റ്‌പോള്‍സ് ചര്‍ച്ച് വികാരി ഫാദര്‍ പോള്‍ തട്ടുംപറമ്പിലിനെയാണ് ജില്ലാ കോടതി (രണ്ട്) അഞ്ചു ദിവസത്തേക്ക് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ കസ്റ്റഡിയില്‍ വിട്ടത്. ജുലായ് 26ന് ആണ് പോക്‌സോ കേസില്‍ പ്രതിയായ വൈദികന്‍ കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്നാണ് പ്രതിയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നു കാണിച്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്.
ചൊവ്വാഴ്ച രാവിലെ പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി പ്രതിയെ വൈദ്യപരിശോധന നടത്താന്‍ ഉത്തരവായി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് വൈദികനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പള്ളിയോടു ചേര്‍ന്നുള്ള താമസ സ്ഥലത്തും മറ്റും വച്ച് നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
ഇതോടെ ഒളിവില്‍ പോയ വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതോടെയാണ് കോടതിയില്‍ കീഴടങ്ങിയത്. വൈദികനെ കാണാതായതിനു പിന്നാലെ സഹായിയായ അമല്‍ ടോമി എന്ന യുവാവിനെയും കാണാതായിരുന്നു. ഇതു സംബന്ധിച്ചും ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page