ഒരു ലക്ഷം രൂപ പ്രതിഫലം; 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവു കടത്തി, കരിപ്പൂരില്‍ പയ്യന്നൂര്‍ തായിനേരി സ്വദേശിയായ യുവതി പിടിയില്‍

മലപ്പുറം: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. അബുദാബിയില്‍ നിന്നെത്തിയ പയ്യന്നൂര്‍ തായിനേരി സ്വദേശിനി മസൂദ സുഹൈബി(30)നെയാണ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് നാലോടെ ബാങ്കോക്കില്‍ നിന്ന് അബുദാബി വഴി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. യുവതി ഇത്തിഹാദ് എയര്‍വേയ്‌സിലാണ് കഞ്ചാവ് കടത്തിയത്. ബാഗിനുള്ളില്‍ 18 പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് പ്രിവെന്റിവ് യൂണിറ്റാണ് ലഹരി പിടികൂടിയത്.ഇവര്‍ കാരിയര്‍ ആയിരുന്നുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് യുവതി കാരിയര്‍ ആയി ലഹരി കടത്തിയതെന്നാണ് വിവരം. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page