വി.എസിനു തലസ്ഥാനത്ത് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം

തിരുവനന്തപുരം: ആശുപത്രിയിൽ നിന്നും എ.കെ.ജി. പഠന ഗവേഷണംകേന്ദ്രത്തിൽ എത്തിച്ച ജനനേതാവ് വിഎസിൻ്റെ ഭൗതിക ശരീരം തിങ്കളാഴ്ച രാത്രി അവിടെ പൊതു ദർശനത്തിന് വച്ചു. പ്രിയ നേതാവിനെ അവസാന നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും തലസ്ഥാനനഗരി അവിടേക്കു ഒഴുകിയെത്തുകയായിരുന്നു .പൊതുദർശനത്തിനു ശേഷം രാത്രിയോടെ ഭൗതിക ശരീരം ബാർട്ടൻ ഹില്ലിലെ വേലിക്കകം വസതിയിലെത്തിച്ചു.ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിൽ പൊതു ദർശനം. ഉച്ചക്ക് ആലപ്പുഴയിലെ വന്നതിയിലേക്കു കൊണ്ടു പോവുന്ന ഭൗതിക ശരീരം രാത്രിവേലിക്കകം വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. ബുധനാഴ്ച രാവിലെ 9 മണി വരെ വീട്ടിൽ പൊതു ദർശനമുണ്ടാവും. തുടർന്നു 11 മണി വരെ സി.പി.എം. ഓഫീസിൽ പൊതുദർശനം. വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരംനടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page