വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം; ബഹറിനില്‍ നീലേശ്വരം സ്വദേശി മരിച്ചു

കാസര്‍കോട്: വിമാന യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നീലേശ്വരം സ്വദേശി മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുല്‍സലാം (65) ആണ് ബഹറിനിലെ ഹമദ് ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ബഹ്‌റിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഉടന്‍ ബഹറിനിലെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇതേ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. പരേതനായ പി.പി.സി.അബ്ദുല്ലയുടെയും പുതിയപാട്ടില്ലത്ത് ആയിഷയുടെയും മകനാണ്. ഭാര്യ: താഹിറ. മക്കള്‍: ഡോ.ആദില്‍, മുബഷീര്‍, ഖദീജ, അബ്ദുല്ല, മുഹമ്മദ്. മരുമക്കള്‍: ഡോ.സുബൈര്‍, ഡോ.സഫീദ.സഹോദരങ്ങള്‍: അഹമ്മദ്, സിദ്ദിഖ്, റഫീഖ്, ബീഫാത്തിമ, സീനത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page