വിവാഹബന്ധം വേര്‍പെടുത്തിയ അഭിഭാഷകന്‍ ഏഴുവയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു

തൃശൂര്‍: പേരാമംഗലത്ത് മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ഡോക്ടറോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. കുട്ടിയുടെ പിതാവും മാതാവും രണ്ടുവര്‍ഷമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. കോടതി ഉത്തരവുപ്രകാരം ഞായറാഴ്ചകളില്‍ പിതാവിന്റെ കൂടെയാണ് കുട്ടി. ഈ ദിവസത്തിലാകാം ലൈഗികാതിക്രമം നേരിട്ടതെന്നാണ് കരുതുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ് ഡോക്ടറോട് പിതാവ് തന്നെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഉടന്‍ തന്നെ പൊലീസിനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page