യുവാവിനെ മുറിയില്‍ വിളിച്ചുവരുത്തി, കവിളത്ത് കൈകൊണ്ട് അടികൊടുത്ത് യുവതിയെ ചേര്‍ത്ത് നിര്‍ത്തി വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു; ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈല്‍ഫോണും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍

കോതമംഗലം: യുവാവിനെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ എടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കുട്ടംപുഴ കല്ലേലിമേട് മുള്ളന്‍കുഴിയില്‍വീട്ടില്‍ അമല്‍ ജെറാള്‍ഡ് (25), നെല്ലിക്കുഴി പാറയ്ക്കല്‍ അശ്വിനി (22) എന്നിവരാണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി യുവാവിന്റെ പണവും ആഭരണവും തട്ടിയെടുത്തിരുന്നു. മോഷണമുതല്‍ വിറ്റുകിട്ടിയ പണത്തില്‍ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും 8 ഗ്രാം കഞ്ചാവും അമല്‍ ജെറാള്‍ഡില്‍നിന്നും കണ്ടെടുത്തു. ഈമാസം 15നു കോതമംഗലത്തെ ലോഡ്ജില്‍ വച്ചാണ് സംഭവം. ആദ്യം ലോഡ്ജിലേക്ക് ഇരുവരുംചേര്‍ന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയില്‍ എത്തിയശേഷം കമ്പിവടി വീശി ഭീഷണിപ്പെടുത്തി. പിന്നീട് കവിളത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയോട് ചേര്‍ത്തു നിര്‍ത്തി വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം യുവാവ് ധരിച്ചിരുന്ന സ്വര്‍ണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈല്‍ഫോണും കൈക്കലാക്കി. പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അമലിന്റെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ 16 കേസുകളുണ്ട്. കുട്ടംപുഴ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. യുവതി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ കേസില്‍ പ്രതിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page