ലെന്‍സ്‌ഫെഡ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അന്നൂരിലെ ടി.സി.വി ദിനേശന്‍ ഹൃയാഘാതം മൂലം മരിച്ചു

പയ്യന്നൂര്‍: ലെന്‍സ്‌ഫെഡ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അന്നൂരിലെ ടി.സി.വി ദിനേശന്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ലയണ്‍സ് റീജിയനല്‍ ചെയര്‍മാന്‍, ടി സി.വി കുഞ്ഞങ്ങഅമ്മ കുടുംബ ട്രസ്റ്റ് മുന്‍ മാനേജിങ് ട്രസ്റ്റി, പ്രകൃതി ജീവന ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് മുരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍. പരേതനായ എ.കെ. നാരായണ പൊതുവാളുടെയും ടി.സി.വി ലക്ഷമി അമ്മയുടെയും മകനാണ്. ഭാര്യ: മിനി വി.പി (ഹെഡ് മിസ്ട്രസ്, മുച്ചിലോട്ട് എഎല്‍ പി സ്‌കൂള്‍). മക്കള്‍: അലോക് ദിനേശന്‍ (ആര്‍കിടെക്റ്റ് തിരുവനന്ദപുരം), വിദുല ദിനേശന്‍ (വിദ്യാര്‍ത്ഥി ഇറ്റലി). സഹോദരങ്ങള്‍: ടി.സി.വി രാജമല്ലിക, പ്രദീപന്‍(ടിസിവി കണ്‍സ്ട്രക്ഷന്‍ പയ്യന്നൂര്‍), ഷീന (ഹെഡ് ടീച്ചര്‍, കുട്ടുപുഴ), പരേതരായ രവിന്ദ്രന്‍, ശശി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page