തിരുവനന്തപുരത്ത് ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് സമരം; രോഗിയായ ആദിവാസി യുവാവ് മരിച്ചു

തിരുവനന്തപുരം: വിതുരയില്‍ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് സമരം. വാഹനത്തിലുണ്ടായിരുന്ന രോഗി മരിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ വൈകിയതോടെയാണ് രോഗിയായ ആദിവാസി യുവാവ് ബിനു(44) മരിച്ചത്. വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു സമരം. ആംബുലന്‍സിന്റെ കാലപ്പഴക്കവും ഇന്‍ഷുറന്‍സ് തീര്‍ന്നതും ആരോപിച്ച് കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു സമരം. 20 മിനിറ്റോളം ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയാണ് കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കോണ്‍ഗ്രസ് പ്രതിഷേധ സമരവുമായി എത്തിയത്. രോഗിയുടെ അവസ്ഥ പറയാന്‍ ശ്രമിച്ച ആശുപത്രി അധികൃതരോടും പ്രതിഷേധക്കാര്‍ തട്ടിക്കയറിയതായി റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിഷേധങ്ങളെല്ലാം കഴിഞ്ഞ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിന് പിന്നാലെ ബിനു മരിക്കുകയായിരുന്നു. ആംബുലന്‍സ് തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിനുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page