എ ടി എമ്മിന്മുന്നിൽ ചോരപ്പാട് ; രാജാവിൻ്റെ മകൻ എന്ന കുറിപ്പ് ;ജനങ്ങൾ ഭീതിയിൽ

തൃശൂർ : സൗത്ത് ഇൻഡ്യൻ ബാങ്കിൻ്റെ എ.ടി.എമ്മിനു മുമ്പിൽ ചോരപ്പാട്. അതിനടുത്തു ‘രാജാവിൻ്റെ മകൻ ‘ എന്നു മണ്ണിൽ എഴുതി വച്ചിരിക്കുന്നു. ഇരിങ്ങാലക്കുട മാപ്രാണം സെൻ്ററിലെ ബസ്സ്റ്റോപ്പിനടുത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് എ ടി എമ്മിനു മുമ്പിലാണ് ചോരപ്പാടും ‘ രാജാവിൻ്റെ മകനെന്ന തറയിലെഴുത്തും കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഇതു നാട്ടുകാര്‍ അറിഞ്ഞത്. വിവരമറിഞ്ഞു ആളുകൾ സ്ഥലത്തെത്തി. ജനങ്ങൾക്കു ഭയവും നാട്ടിൽ ആശങ്കയും ഉടലെടുത്തിട്ടുണ്ട്. ബാങ്കിനു മുന്നിൽ ചിതറി വീണ നിലയിലാണ് രക്തത്തുളളികൾ തെറിച്ചു വീണിട്ടുളത്. ബാങ്കിൻ്റെ വാതിലിലും രക്തക്കറയുണ്ട്. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page