കുഞ്ചത്തൂരിലെ തേങ്ങ മോഷണം: രണ്ടു പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ കൊളക്കെയില്‍ കഴിഞ്ഞ ദിവസം നടന്ന തേങ്ങ മോഷണത്തില്‍ രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു.
കുഞ്ചത്തൂര്‍ ജെഎം റോഡിലെ അഹമ്മദ് ബഷീര്‍ (50), മാഡയിലെ ദിനേശന്‍ (50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 16നു പകല്‍ കുഞ്ചത്തൂര്‍ കൊളക്കയിലെ ഹരീഷിന്റെ ഷെഡ്ഡ് പൊളിച്ചാണ് 200 തേങ്ങകള്‍ മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.
വെളിച്ചെണ്ണക്കും തേങ്ങക്കും വില വര്‍ധിക്കുകയും ചിരട്ടക്കും തൊണ്ടിനും പ്രിയമാരംഭിക്കുകയും ചെയ്തതോടെ ഇവയുടെ മോഷണവും വ്യാപകമായി ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page