കാസര്‍കോട് ജില്ലയില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്

കാസര്‍കോട്: ജില്ലയില്‍ മിക്ക പുഴകളിലും അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനാല്‍ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. പ്രളയസാധ്യത മുന്നറിയിപ്പാണ് അധികൃതര്‍ അറിയിക്കുന്നത്. കാര്യങ്കോട് പുഴയില്‍ ഭീമനടി റിവര്‍ഗേജ് മുന്നറിയിപ്പ് നിലകവിഞ്ഞിരിക്കുകയാണ്. ഉപ്പള, മഞ്ചേശ്വരം, മധൂര്‍, പുത്തിഗെ, ചായ്യോം പുഴകള്‍ കരകവിഞ്ഞിരിക്കുകയാണ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് ഹൈഡ്രോളജി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ടുമുതല്‍ ശക്തമായ മഴയാണ് ജില്ലയില്‍ പെയ്തത്. ബുധനാഴ്ച രാത്രി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച പകല്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page