പെരിയയില്‍ വീണ്ടും കവര്‍ച്ച; കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മടങ്ങിയത് സിഗരറ്റും ഓട്‌സുമായി, സിസിടിവി ക്യാമറ തകര്‍ത്ത നിലയില്‍

കാസര്‍കോട്: പെരിയ ബസാറില്‍ വീണ്ടും കവര്‍ച്ച. ആയമ്പാറയിലെ ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള സുരഭി സ്‌റ്റോഴ്‌സിലാണ് കവര്‍ച്ച നടന്നത്.
ഷട്ടറിലെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ സിഗരറ്റും ഓട്‌സും നാണയങ്ങളും കൈക്കലാക്കിയാണ് മടങ്ങിയത്. കടയുടെ മുന്‍വശത്തുള്ള സിസിടിവി ക്യാമറ തകര്‍ത്ത നിലയിലും കാണപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം കടയുടമ അറിഞ്ഞത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവിയില്‍ മോഷ്ടാവിന്റെതാണെന്നു കരുതുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ടവല്‍ കൊണ്ട് മുഖം മറച്ചുള്ള രൂപമാണ് ലഭിച്ചത്.
ഒരു മാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് പെരിയ ബസാറില്‍ കവര്‍ച്ച നടക്കുന്നത് നേരത്തെ ടി. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ‘തനിമ സ്റ്റോര്‍സി’ലാണ് കവര്‍ച്ച നടന്നത്. പ്രസ്തുത സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ‘സുരഭി സ്‌റ്റോഴ്‌സി’ലും കവര്‍ച്ച നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page