എ പ്ലസ്‌ ജേതാക്കളെ ഒ.എസ്‌.എ അനുമോദിച്ചു

കാസര്‍കോട്‌: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്‌.എസ്‌.എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാര്‍ത്ഥികളെ ഒ.എസ്‌.എ കമ്മിറ്റി അനുമോദിച്ചു.
നഗര സഭാ ചെയര്‍മാന്‍ അബ്ബാസ്‌ ബീഗം യോഗം ഉദ്‌ഘാടനം ചെയ്‌തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു. ഒ.എസ്‌.എ വൈസ്‌ പ്രസിഡണ്ട്‌ സി.എ മുഹമ്മദ്‌ ക്യാഷ്‌ അവാര്‍ഡു സമ്മാനിച്ചു.
കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി നെല്ലിക്കുന്ന്‌, ട്രഷറര്‍ സി.കെ.അബ്‌ദുല്ല, സ്‌കൂള്‍ പ്രധാനധ്യാപിക ഉഷ, എ.എസ്‌ മുഹമ്മദ്‌ കുഞ്ഞി, മഹമൂദ്‌ വട്ടയക്കാട്‌, ഹാരിസ്‌ പൂരണം, വിജയ ചന്ദ്രന്‍, ഷാഫി അണങ്കൂര്‍, അഷ്‌റഫ്, ഖാലിദ്‌ മഞ്ചത്തടുക്ക, സലിം എം.ആര്‍, ഹബീബ്‌ ടി.കെ, മുനീര്‍ മാസ്റ്റര്‍,സ്റ്റാഫ്‌ സെക്രട്ടറി അബ്‌ദുല്‍ റഹമാന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page