കൊച്ചിയിൽ ഫർണിച്ചർ കടയിൽ തീപിടിത്തം; ആശങ്കയായി സമീപത്തെ പെട്രോൾ പമ്പ്, തീ നിയന്ത്രണവിധേയമെന്ന് അധികൃതർ

കൊച്ചി: കൊച്ചിയിൽ ടൗൺഹാളിനു സമീപത്തെ ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3നാണ് കടയിൽ തീ പടർന്നത്. അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.പഴയ കസേരകൾ നന്നാക്കി വിൽക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വൻ രീതിയിൽ തീ ആളി പടർന്നു. പത്രവിതരണക്കാരനാണ് തീപിടിത്തം അഗ്നിരക്ഷാസേനയെ അറിയിച്ചത്. സമീപത്ത് പെട്രോൾ പമ്പുള്ളത് ആശങ്കപ്പരത്തി. എന്നാൽ അഞ്ചോളം യൂണിറ്റിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page